01:35am 26 May 2026
NEWS
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരിൽ നോട്ടുബുക്കുമായി സപ്ലൈകോ
25/05/2026  10:43 PM IST
സണ്ണി ലുക്കോസ്
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരിൽ നോട്ടുബുക്കുമായി സപ്ലൈകോ

റോഡപകടത്തിൽ ദാരുണമായി മരിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കുന്നു.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവുകൂടിയായ ആലിനുള്ള ഹൃദയാഞ്ജലിയായി ആലിൻ നോട്ട് എന്ന പേരിലാണ് ബുക്കുകൾ സപ്ലൈകോ പുറത്തിറക്കുന്നത്.അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ കാണിച്ച മനസ്സ് അഞ്ച് പേർക്കാണ് പുതുജീവിതം നൽകിയത്.

ഈ കുഞ്ഞുമാലാഖയുടെ ഓർമ്മ നിലനിർത്തുന്നതിനും അവയവദാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനുമായി സപ്ലൈകോ 'ആലിൻ' നോട്ടുബുക്കുകളുടെ പ്രകാശനം നാളെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്  നിർവ്വഹിക്കും.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളാണ് നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ചിട്ടുള്ളത്.ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളെയും നോട്ട് ബുക്ക് പ്രകാശന ചടങ്ങിൽ ആദരിക്കും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img